12 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 94കാരന് ആറു വർഷം വെറും തടവും 25000 രൂപ പിഴയും
തൃശൂർ: 12 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 94 കാരന് ആറു വർഷം വെറും തടവും 25000 രൂപ പിഴയും.കഴിഞ്ഞ വർഷം മെയ് മാസത്തിൽ പെൺകുട്ടി സൈക്കിളിൽ ഷാംപൂ വാങ്ങിച്ചു മടങ്ങി വരുമ്പോൾ മുല്ലപ്പൂ തരാം എന്ന് പറഞ്ഞ് തടഞ്ഞുനിർത്തി പ്രതിയുടെ വീടിൻ്റെ പുറകിലെ വിറകുപുരയിലേക്ക് കൊണ്ടുപോയി ഡ്രസ്സ് ഊരാൻ ശ്രമിക്കുകയും കുട്ടിയെ ബലമായി ചുംബിച്ചും ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് 94കാരനായ പുന്നയൂർക്കുളം സ്വദേശി കുട്ടനെ കുന്നംകുളം പോക്സോ കോടതി ആറുവർഷം വെറും തടവിനും,25000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്.
Leave A Comment