ക്രൈം

തീപ്പൊരി പ്രസാദ് പിടിയിൽ; പിടികൂടിയത് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന്

കണ്ണൂർ: ആലപ്പുഴ ചെന്നിത്തലയിലെ തുമ്പിനാത്ത് വീട്ടില്‍ പ്രസാദ് എന്ന തീപ്പൊരി പ്രസാദ് അറസ്റ്റിലായി. കണ്ണൂര്‍ ടൗണ്‍ എസ്.ഐമാരായ വി.വി. ദീപ്തി, പി.കെ. സന്തോഷ്, അനുരൂപ് എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

കണ്ണൂര്‍, വളപട്ടണം, പയ്യന്നൂര്‍ തുടങ്ങി ജില്ലക്കകത്തും പുറത്തുമുള്ള വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഭവനഭേദനമുള്‍പ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയാണ്. ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുന്നതിനാൽ പ്രസാദിനെതിരെ വാറന്റും നിലവിലുണ്ടെന്ന് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു.

Leave A Comment