ക്രൈം

കൊടുങ്ങല്ലൂരിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു

കൊടുങ്ങല്ലൂർ: എറിയാട് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. എറിയാട് മഞ്ഞളിപ്പള്ളി ചിറ്റേഴപ്പാടത്ത് ജോഷി (35) ക്കാണ് പരിക്കേറ്റത്. ഇയാളെ കൊടുങ്ങല്ലൂർ എ.ആർ മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് എറിയാട് സ്വദേശി ഇക്ബാലിനെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച്ച വൈകീട്ട് മഞ്ഞളിപ്പാലത്തിന് സമീപമായിരുന്നു സംഭവം.
സുഹൃത്തിനോടൊപ്പം ചീട്ടുകളിക്കുകയായിരുന്ന ജോഷിയെ ഇക്ബാൽ കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പൂർവ്വ വൈരാഗ്യമാണ് ആക്രമണത്തിന് പിറകിലെന്ന് പൊലീസ് പറഞ്ഞു.

Leave A Comment