ക്രൈം

മോഷ്ടിച്ച സ്‌കൂട്ടറുമായി പോവുകയായിരുന്ന മൂന്നംഗ സംഘം പോലീസ് പിടിയിൽ

ചാലക്കുടി: മോഷ്ടിച്ച സ്‌കൂട്ടറുമായി പോവുകയായിരുന്ന മൂന്നംഗ സംഘത്തെ ചാലക്കുടി പോലീസ് പിടികൂടി. കണ്ടശ്ശാംകടവ് സ്വദേശികളായ കറുപ്പം വീട്ടില്‍ നഫീല്‍(19), കോരത്ത് വീട്ടില്‍ അഭയ്(19), പതിനഞ്ച് വയസ്സുകാരന്‍ എന്നിവരാണ് പിടിയിലായത്. വെള്ളി പുലര്‍ച്ചെ 1.30ഓടെ സൗത്ത് ജംങഷനിലെ ഫ്‌ളൈ ഓവറിന് സമീപം സര്‍വ്വീസ് റോഡില്‍ വച്ചാണ് ഇവരെ പിടികൂടിയത്. 

രാത്രികാല പെട്രോളിങിനിടെ സര്‍വ്വീസ് റോഡിലൂടെ സ്‌കൂട്ടറില്‍ മൂന്ന് പേരുമായി വന്ന സംഘത്തെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വിശദമായ ചോദ്യം ചെയ്യലില്‍ സ്‌കൂട്ടര്‍ തൃശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും മോഷ്ടിച്ചതാണെന്ന് പ്രതികള്‍ സമ്മതിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മാതാപിതാക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം വിട്ടയച്ചു.

Leave A Comment