ക്രൈം

ആംബുലന്‍സില്‍ ലഹരിക്കച്ചവടം; രണ്ടുപേര്‍ അറസ്റ്റില്‍

ചേറ്റുവ: നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സില്‍ വച്ച്  മാരക രാസലഹരിയായ MDMA യുമായി രണ്ടു പേരെ പിടികൂടി. ചേറ്റുവ പുത്തന്‍പീടികയില്‍ വീട്ടില്‍  നസറുദ്ദീന്‍ (30്) ചാവക്കാട്  കൊട്ടില്‍പറമ്പില്‍ വീട്ടില്‍ അഫ്‌സാദ് (24) എന്നിവരാണ് പിടിയിലായത്. ആവശ്യക്കാര്‍ക്ക് അവര്‍ പറയുന്ന സ്ഥലങ്ങളിലേക്ക് ആംബുലന്‍സില്‍ രാസലഹരി എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. 

ആംബുലന്‍സ് ആവുമ്പോള്‍  റോഡുകളിലും മറ്റും ഉള്ള പോലീസിന്റെ പരിശോധനകളില്‍ നിന്നും ഒഴിവാവും എന്ന വ്യക്തമായ അറിവോടും കൂടിയാണ് ഇവര്‍ രാസലഹരി വിപണനം നടത്തിവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. രാസലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും, വിപണനം നടത്തുവാനുള്ള സിപ്പ് ലോക്ക് കവറുകളും, വാഹനത്തില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. 

ആംബുലന്‍സിലും രാസലഹരി ഉപയോഗിക്കുവാനുള്ള സൗകര്യം ഇവര്‍ ചെയ്തു കൊടുത്തിരുന്നു.രാസലഹരി മയക്കുമരുന്ന് വിതരണ മേഖലയില്‍ ഇവര്‍ക്ക് രാസലഹരി കൈമാറിയ  സംഘത്തെപ്പറ്റിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. 

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍  IPS ന്റെ നിര്‍ദ്ദേശപ്രകാരം റൂറല്‍ ഡിസിബി ഡിവൈഎസ്പി ഉല്ലാസ് കുമാര്‍, കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വി. കെ രാജു., എന്നിവരുടെ നേത്യത്വത്തില്‍  വാടാനപ്പിളളി സബ് ഇന്‍സ്‌പെക്ടര്‍ ശ്രീലക്ഷ്മി തൃശൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സബ് ഇന്‍സ്പെക്ടര്‍ സി.ആര്‍ പ്രദീപ്,  സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ജയരാജ്, മുഹമ്മദ് റാഫി  സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു സി കെ, സുരേഖ് ,ജിനേഷ്, അരുണ്‍, ഷിജു, സിവില്‍ പോലീസ് ഓഫീസര്‍ നിഷാന്ത് എ.ബി എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്നും പ്രതികളേയും  പിടികൂടിയത്.

Leave A Comment