ക്രൈം

പടിയൂരിലെ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടു

ഇരിങ്ങാലക്കുട: പടിയൂരിൽ വീടിനുള്ളിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്.

പടിയൂർ 11-ാം വാർഡിൽ പഞ്ചായത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വെള്ളാനി കൈതവളപ്പിൽ പരമേശ്വരൻ ഭാര്യ മണി (74), മകൾ രേഖ (43) എന്നിവരെയാണ് ബുധനാഴ്ച ഉച്ചയോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രതിയെന്ന് സംശയിക്കുന്ന മരണപ്പെട്ട രേഖയുടെ നിലവിലെ ഭർത്താവായ കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറി(45)ൻ്റെ ഫോട്ടോയാണ് പൊലീസ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. 

ഇയാൾ 2019ൽ  പ്രേംകുമാറിൻ്റെ അന്നത്തെ ഭാര്യയായ വിദ്യ എന്ന സ്ത്രീയെ കൊലപ്പെടുത്തിയ ഉദയംപേരൂർ വിദ്യ കൊലപാതക കേസിലെ കേസിലെ പ്രതിയാണ്.

പ്രേംകുമാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന നമ്പറുകളിൽ  ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

ഇൻസ്പെക്ടർ, കാട്ടൂർ പൊലീസ് സ്റ്റേഷൻ - 9497947203

ഡിവൈഎസ്പി ഇരിങ്ങാലക്കുട -  9497990088

ജില്ലാ പോലീസ് മേധാവി തൃശ്ശൂർ റൂറൽ -9497996978

Leave A Comment