ക്രൈം

വയോധികയുടെ മാല കവന്ന കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ

മാള: കുരുവിലശ്ശേരിയിൽ വയോധികയുടെ മാല  കവർച്ച ചെയ്ത കേസിലെ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം കടംമ്പഴിപ്പുറം സ്വദേശി ആലംകുളം വീട്ടിൽ മുഹമ്മദ് അമീർ (30)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കവർച്ചക്കായിഉപയോഗിച്ച  സ്കൂട്ടറും പിടിച്ചെടുത്തു.

ഓഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.  കുരുവിലശേരി സ്വദേശിനിയായ വയോധിക വൈകീട്ട് ക്ഷേത്രത്തിൽ പോകുന്ന സമയം ബൈക്കിൽ വരികയായിരുന്ന മോഷ്ടാക്കൾ മാല  പൊട്ടിച്ച് കടന്നു  കളയുകയായിരുന്നു. പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ തടയാൻ ശ്രമിച്ചപ്പോൾ താലി ഉൾപ്പെടെയുള്ള മാലയുടെ ഒരു ഭാഗം മോഷ്ടാക്കൾ കൊണ്ട് പോവുകയായിരുന്നു. മാല മോഷ്ടിച്ച കേസിൽ ഒരാളായ മുഹമ്മദ് അമീറിനെ  എറണാകുളം പനങ്ങാട്  വാടക വീട്ടിൽ നിന്നാണ്  പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് പ്രതികൾ കവർച്ചക്കായി വന്ന സ്കൂട്ടറും പിടിച്ചെടുത്തു. 

മുഹമ്മദ് അമീർന് കോങ്ങാട് പോലീസ് സ്റ്റേഷനിൽ 6 ഗ്രാം എംഡിഎംഎ  പിടികൂടിയ കേസിൽ ജാമ്യമില്ലാ വാറണ്ട് നിലവിലുണ്ട്. ഈ കേസ്സിൽ ഒളിവിൽ കഴിഞ്ഞ് വരവെയാണ്  മാളയിലെ കവർച്ചക്കേസിൽ ഉൾപ്പെട്ടത്. വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ 2023 ൽ 42 ഗ്രാം മാരക മയക്കു മരുന്നായ എം.ഡി.എം.എ യുമായി അറസ്റ്റിലായ കേസിലും, ചെർപ്പുളശ്ശേരി, ശ്രീകൃഷ്ണപുരം, കോങ്ങാട് എന്നീ പോലീസ് സ്റ്റേഷനുകളിലും മയക്കുമരുന്ന് വിൽപ്പനക്കായി സൂക്ഷിച്ച കേസുകളിലും പ്രതിയാണ് മുഹമ്മദ് അമീർ.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈഎസ്.പി. കെ.ജി സുരേഷ്, മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ  വി .ശശി, എസ്.ഐ. മുഹമ്മദ് ബാഷി, എസ്.സി.പി.ഒ മാരായ വഹദ്.ടി.ബി, ദിബീഷ്.പി.ഡി, ജിബിൻ.കെ.കെ, ഉണ്ണികൃഷ്ണൻ.എം.ആർ, ശ്യാംകുമാർ.ടി.എസ്, ജീവൻ.ഇ.എസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Leave A Comment