ക്രൈം

ബാറിന് മുന്നിൽ വെച്ച് യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

മാള: മാളയിൽ  ബാറിന് മുന്നിൽ വെച്ച് യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ  അറസ്റ്റിൽ. മാള പള്ളിപുറം സ്വദേശികളായ  മേലേടത്ത് വീട്ടിൽ  സിനോജ് (30), കുറ്റൂകാരൻ വീട്ടിൽ ബിജോയ് (36) എന്നിവരെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് പത്തിന് വൈകീട്ട്  മാളയിലെ ബാറിന് സമീപത്തെ റോഡിൽ വച്ച് മാള വടമ സ്വദേശിയായ വാഴപ്പിള്ളി വീട്ടിൽ സെബിനുമായി ഉണ്ടായ വാക്ക് തർക്കത്തിനിടെ പ്രതികൾ സെബിനെയും  തടയാൻ ശ്രമിച്ച സെബിന്റെ  സുഹൃത്തുക്കളായ അജേഷ്,  ൠത്വിക്ക് എന്നിവരെയും ആക്രമിച്ച കേസിലാണ് ഇരുവരെയും മാള പോലീസ് അറസ്റ്റ് ചെയ്തത്. 

സിനോജ്   മാള പോലീസ് സ്റ്റേഷനിൽ  വധശ്രമം, കവർച്ച, അടിപിടി എന്നിങ്ങനെയുള്ള പന്ത്രണ്ട്  ക്രിമിനൽകേസുകളിലെ പ്രതിയാണ്. 

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസിൻ്റെ   നേതൃത്വത്തിൽ  മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശി, എസ്.ഐ. മാരായ ബെന്നി, വിനോദ്, എ.എസ്.ഐ നജീബ്, എസ്.സി.പി.ഒ മാരായ വഹദ്.ടി.ബി, ജിജീഷ്, ഫസൽ എന്നിവർ ചേർന്നാണ് പ്രതികളെ  അറസ്റ്റ് ചെയ്തത്.

Leave A Comment