ക്രൈം

സ്കൂൾ കുട്ടികൾക്കു വിതരണം ചെയ്യുന്നതിനായി കൊണ്ടു വന്ന കഞ്ചാവുമായി യുവാവ് പിടിയിൽ

കൊരട്ടി: സ്കൂൾ കുട്ടികൾക്കു വിതരണം ചെയ്യുന്നതിനായി കൊണ്ടു വന്ന കഞ്ചാവുമായി സ്കൂൾ പരിസരത്ത് നിന്ന് യുവാവ്   പിടിയിൽ. 155 ഗ്രാം കഞ്ചാവുമായി മേലൂർ കുന്നപ്പിള്ളി പനങ്ങാടൻവീട്ടിൽ  അഭിനവ് (24) നെയാണ്   പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം കൊരട്ടി സ്കൂൾ പരിസരത്ത് വിദ്യാർത്ഥികൾക്കും മറ്റും വിതരണം ചെയ്യുന്നതിനായി നിരോധിത മയക്കുമരുന്നായ ഒരു കിലോ നൂറ്റിഅമ്പത്തഞ്ച് ഗ്രാം ഗഞ്ചാവ് കൈവശം സൂക്ഷിച്ച് നിൽക്കുകയായിരുന്ന അഭിനവിനെ  പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.  നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
അഭിനവ് 2024 വർഷത്തിൽ അങ്കമാലി പോലീസ് സ്റ്റേഷനിലും പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷനിലും കഞ്ചാവ് വിൽപ്പന നടത്തിയ കേസിലെ പ്രതിയാണ്. 

കൊരട്ടി സർക്കിൾ ഇൻസ്പെക്ടർ അമൃത് രംഗൻ, സബ്ബ് ഇൻസ്പെക്ടർമാരായ ഷാജു ഒ.ജി, റെജിമോൻ, ഡാൻസാഫ് ടീമംഗങ്ങളായ സതീശൻ മടപ്പാട്ടിൽ, പി. എം മൂസ,  എ എസ് ഐമാരായ സിൽജോ വി.യു, റെജി എ.യു , ബിനു എം.ജെ, സീനിയർ സിപിഒമാരായ ഷിജോ തോമസ്, ശ്രീജിത് ഇ.എ, കൊരട്ടി സ്റ്റേഷനിലെ സീനിയർ സിപിഒമാരായ നിഖിലൻ, ഉണ്ണികൃഷ്ണൻ,  ശ്രീജിത് എൻ.വി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave A Comment