സ്വർണ ഖനിയിൽ നിന്ന് നേരിട്ട് സ്വർണം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; പ്രതി പിടിയിൽ
സ്വർണ ഖനിയിൽ നിന്ന് നേരിട്ട് എത്തിക്കുന്ന ശുദ്ധ സ്വർണക്കട്ടികൾ നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസിൽ വ്യാജ സിദ്ധൻ പോലീസിന്റെ പിടിയിലായി. “കെജിഎഫ് സ്വാമി” എന്ന പേരിൽ അറിയപ്പെടുന്ന പത്തനംതിട്ട മാധവമംഗലം മനഴിയിൽ വീട്ടിൽ 61 വയസുള്ള ഷാജിയെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂർ ഉഴുവത്തുകടവിലെ വാടകവീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സ്വർണ ഖനികളുമായി നേരിട്ട് ബന്ധമുണ്ടെന്നും വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിൽ സ്വർണക്കട്ടികൾ ലഭ്യമാക്കാമെന്നുമാണ് ഇയാൾ ആളുകളെ വിശ്വസിപ്പിച്ചിരുന്നത് .
തൃശൂർ റൂറൽ s പിബി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. സമാന രീതിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ നിരവധി പേരെ കബളിപ്പിച്ചിട്ടുണ്ടെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.
Leave A Comment