ക്രൈം

തൂഫാനില്‍ കുടുങ്ങി 32 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികള്‍

ആലുവ: ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട. ട്രെയിൻ മാര്‍ഗം എത്തിച്ച 32 കിലോ കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ ഡാന്‍സാഫ് സംഘത്തിന്‍റെ പിടിയിലായി. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇന്ന് രാവിലെ എട്ടോടെയാണ് ആലുവ തോട്ടക്കാട്ടുകരയില്‍ വച്ച് മൂന്നു പേരെ പിടികൂടിയത്. പശ്ചിമബംഗാള്‍ സ്വദേശികളാണ് ഇവര്‍. ഓട്ടോറിക്ഷ ഡ്രൈവറെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ അന്യസംസ്ഥാന തൊഴിലാളികളുമായി തനിക്ക് ബന്ധമില്ലെന്നും ഓട്ടോയില്‍ കയറിയ യാത്രക്കാരാണെന്നുമാണ് ഡ്രൈവറുടെ മൊഴി.

Leave A Comment