പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; ഡോക്ടർ അറസ്റ്റിൽ
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ഡോക്ടർ അറസ്റ്റിൽ. കമ്പനിപ്പടി കാപ്പിക്കര വീട്ടിൽ ജോർജ് ജോണിനെ (46) ആണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ കൺസൾട്ടേഷനെത്തിയ പെൺകുട്ടിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു.
Leave A Comment