ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ സ്ത്രീയുടെ മാല കവരാൻ ശ്രമം
കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ സ്ത്രീയുടെ മാല കവരാൻ ശ്രമിച്ചതിനെ തുടർന്ന് തമിഴ്നാട് സ്വദേശിനിയെ അറസ്റ്റ് ചെയ്തു.തിരുച്ചി സമയനല്ലൂർ സ്വദേശി രാമസ്വാമിയുടെ ഭാര്യ സിന്ധുവി(36) നെയാണ് സർക്കിൾ ഇൻസ്പെക്ടർ ഇ.ആർ ബൈജു, എസ്ഐ എൻ.പി. ബിജു എന്നിവർ ചേർന്ന് ഇന്ന് അറസ്റ്റ് ചെയ്തത്.
ചെറുവൈപ്പ് സ്വദേശിനി നിർമലയുടെ അഞ്ചു പവൻ തൂക്കമുള്ള മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടയിലാണ് യുവതി പിടിയിലായത്. എസ്ഐ രവികുമാർ, എഎസ്ഐ ജഗദീഷ്, വനിതാ സിവിൽ പോലീസ് ഓഫീസർ ശ്രീകല എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Leave A Comment