എറിയാട് ചുമട്ടുതൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ചു
കൊടുങ്ങല്ലൂർ : എറിയാട് അബ്ദുള്ള റോഡിൽ ചുമട്ട് തൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ചു.
മാടവന പുല്ലാർക്കാട്ട് സോമ(60) നാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ഏഴരയോടെ അബ്ദുള്ള റോഡ് ജംഗ്‌ഷനിലായിരുന്നു സംഭവം.
സോമനെ ആക്രമിച്ച മാടവന സ്വദേശി വട്ടപ്പറമ്പിൽ ഉമ്മറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നെറ്റിയിലും, കൈയ്ക്കും പരിക്കേറ്റ സോമൻ കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ ചികിത്സ തേടി.
വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിറകിലെന്ന് പൊലീസ് പറഞ്ഞു.
Leave A Comment