ക്രൈം

വധശ്രമ കേസ്സിലെ പ്രതി കൊടുങ്ങല്ലൂരില്‍ അറസ്റ്റിൽ

കൊടുങ്ങല്ലൂര്‍: വധശ്രമ കേസ്സിലെ പ്രതി അറസ്റ്റിൽ .ശൃംഗപുരം അറക്കപ്പറമ്പിൽ അജിത്ത്കുമാർ ആണ് പിടിയിലായത്.
കോട്ടപ്പുറം മുസരിസ് പാർക്കിൽ കുട്ടികളുമായി പാർക്കിൽ വന്ന യുവാവിനെ കൂട്ടം ചേർന്ന് ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപിക്കുകയും ചെയ്ത കേസ്സിലെ പ്രതിയാണ് ഇയാള്‍ .

 കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായ
ഇ. ആര്‍ ബൈജുവിന്റെ  നേതൃത്വത്തിൽ  എസ്ഐ മാരായ അജിത്ത് കെ ബിജു ,എന്‍.പി.  രവികുമാർ, എ.എസ്ഐ  ആന്റെണി, രാജൻ  എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Leave A Comment