ക്രൈം

കോഴിയിറച്ചി കടം കൊടുത്തില്ല, എറിയാട് ഇറച്ചി വിൽപ്പന കേന്ദ്രത്തിന് നേരെ ആക്രമണം

കൊടുങ്ങല്ലൂര്‍: എറിയാട് പേബസാറിൽ കോഴിയിറച്ചി കടം കൊടുക്കാത്തതിൻ്റെ പേരിൽ ഇറച്ചി വിൽപ്പന കേന്ദ്രത്തിന് നേരെ ആക്രമണം. ഈരേഴത്ത് റാഫിയുടെ ഉടമസ്ഥതയിലുള്ള ചിക്കൻ സെൻ്ററിന് നേരെയാണ് ആക്രമണമുണ്ടായത്.
ഇന്ന് ഉച്ചക്ക് ഒരു
മണിയോടെയായിരുന്നു സംഭവം.
ഷിനോജ് എന്നയാളാണ് ആക്രമണം നടത്തിയതെന്ന് കടയുടമ പറഞ്ഞു.

കോഴിയിറച്ചി കടം നൽകാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് ഇയാൾ ജീവനക്കാരനായ മുഷ്ഖദുൽ ഇസ്ലാമിനെ വടിവാൾകൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും, കടയിലെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തുവെന്ന് റാഫി പറഞ്ഞു.ഇറച്ചിക്കോഴിയും, മേശവലിപ്പിലുണ്ടായിരുന്ന നാലായിരം രൂപയും നഷ്ടപ്പെട്ടതായി പരാതിയുണ്ട്.കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.

Leave A Comment