ക്രൈം

കൊച്ചിയില്‍ ഹോസ്റ്റല്‍ നോക്കാന്‍ സഹായം തേടിയ ബന്ധുവിനെ ബലാത്സംഗം ചെയ്തു; യുവാവ് പിടിയില്‍

കൊച്ചി :ബന്ധുവായ യുവതിയെ എറണാകുളം ഇടപ്പള്ളിയില്‍ എത്തിച്ച് ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റിലായി. കുഴുപ്പള്ളി മുനമ്പം അയ്യാര്‍ വളവ് സ്വദേശി ജാനേന്ദാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം മെയ് മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന ഇയാളെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു . കൊച്ചിയില്‍ ഒരു ഹോസ്റ്റല്‍ നോക്കുന്നതിനായി സഹായം തേടിയ ബന്ധുവിനെയാണ് ജാനേന്ദ് ബലാത്സംഗം ചെയ്തത്. ഹോസ്റ്റല്‍ നോക്കി മടങ്ങുംവഴി അത്യാവശ്യമായി സുഹൃത്തിനെ കാണാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ യുവതിയെ ഇടപ്പള്ളിയിലുള്ള ഒരു വീട്ടിലെത്തിച്ചത്. ഇവിടെ വച്ച് ഇയാൾ  യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

 യുവതി  വീട്ടുകാരോട്  സംഭവങ്ങള്‍ പറഞ്ഞതിനെ തുടർന്ന്  വീട്ടുകാർ  പോലീസിൽ പരാതി നൽകി. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴേക്കും ജാനേന്ദ് ഒളിവില്‍ പോകുകയായിരുന്നു. ഇയാള്‍ക്കായി പോലീസ്  ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. 

Leave A Comment