ക്രൈം

ക്രിമിനൽ കേസ് പ്രതി മയക്കുമരുന്നുമായി അറസ്റ്റിൽ

ആളൂർ :  നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ യുവാവ് കഞ്ചാവും വട്ടു ഗുളികയുമായി പോലീസ് പിടിയിലായി. മുരിയാട്  ഉള്ളാട്ടിക്കുളം വീട്ടിൽ മിൽജോ (26) നെയാണ്   ഇരിങ്ങാലക്കുട ഡി.വൈ. എസ്.പി. ബാബു കെ.തോമസിന്റെ നേതൃത്വത്തിൽ ചെയ്തത്.

മുരിയാടു സ്വദേശിയായ യുവാവിനെ സംഘം ചേർന്ന് കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കുകയും നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്ത കേസ്സിൽ മുഖ്യപ്രതിയാണ് മിൽജോ. 
 പട്ടിയെ അഴിച്ചുവിട്ട് അയൽവാസിയെ കടിപ്പിക്കാൻ ശ്രമിപ്പിക്കുകയും അടിച്ചു പരുക്കേൽപ്പിച്ച കേസിലും  കൊലപാകത ശ്രമം അടക്കമുള്ള കേസുകളിൽ  പ്രതിയാണ് ഇയാൾ.
നാട്ടിൽ സമാധാന അന്തരീക്ഷത്തിന് ഭീഷണിയായ  പ്രതിക്കെതിരെ ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു.

ആളൂർ ഇൻസ്പെക്ടർ എം.ബി.സിബിൻ എസ്.ഐ. കെ.എസ്.സുബിന്ത്,എസ്.ഐ.മാരായ എം.എസ്.പ്രദീപ്, കെ.എം.നാസർ, സീനിയർ സി.പി.ഒ  ടി.ആർ.ബാബു, എ.വി.മുരുകദാസ് ,. പി.ആർ. അനൂപ്  പോലീസ്  അന്വേഷണ സംഘത്തിൽ ഉണ്ടായി.

Leave A Comment