ക്രൈം

ആളുരിലെ വീട് കുത്തിതുറന്ന് കവർച്ച നടത്തിയ സംഭവം : പ്രതി പിടിയിൽ

ആളൂർ : ആളൂരിൽവീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിലെ പ്രതിയെ പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് പാലക്കാട് ആലത്തൂർ വാവുള്ളിയാപുരം തോണിപ്പാടം സ്വദേശി പുത്തൻകളം വീട്ടിൽ രഞ്ജിത്കുമാർ എന്ന റോബിൻഹുഡ് രഞ്ജിത് (33 ) ആണ് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഒളിസങ്കേതത്തിൽ നിന്നും പിടിയിലായത്.

കേരളത്തിനകത്തും പുറത്തുമായി ഇരുപതിലേറെ മോഷണമടക്കമുള്ള കേസുകളിൽ പ്രതിയാണ് രഞ്ജിത്.
പ്രവാസിയായ ആളൂർ സ്വദേശിനിയുടെ വീടാണ് രഞ്ജിത് കുത്തി തുറന്ന് മോഷണം നടത്തിയത്. വാതിൽ അതിവിദഗ്ദ്ധമായി പൊളിച്ച് അകത്തു കടന്ന് അലമാരയുടെ പൂട്ട് തകർത്താണ് സ്വർണ്ണാഭരണങ്ങൾ കവർന്നത്. യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

Leave A Comment