തൃശൂരിലെ എഞ്ചിനിയറുടെ കൊലപാതകം: പ്രതി പിടിയിൽ
തൃശൂർ: പുറ്റേക്കരയിൽ അരുൺ ലാൽ എന്ന എഞ്ചിനിയറെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് പടിഞ്ഞാറേകോട്ട ചിറയത്ത് ടിനു (37) അറസ്റ്റിൽ. ടിനുവിന്റെ കാമുകിയെ അരുൺ കളിയാക്കിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
നഗരത്തിലെ ബാറിൽ മദ്യപിച്ച ശേഷം പുറ്റേക്കരയിലെ ആളൊഴിഞ്ഞ ഇടവഴിയിൽ വച്ച് ടിനു അരുണിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തിലും മുഖത്തും പരിക്കേറ്റ അരുൺ തലയ്ക്കേറ്റ ക്ഷതം മൂലമാണ് മരണപ്പെട്ടത്.
കാമുകിയെ പ്രണയബന്ധത്തിൽ നിന്ന് അകറ്റിയത് അരുൺ ആണെന്ന് കരുതിയാണ് ടിനു ഈ കൃത്യം നടത്തിയതെന്ന് പോലീസ് അറിയിച്ചു. കാമുകിയെയും പ്രണയബന്ധത്തെയും പല തവണ അരുൺ അധിക്ഷേപിച്ചതും പ്രകോപനത്തിന് കാരണമായി.
നഗരത്തിലെ ബാറിൽ നിന്നും കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.
Leave A Comment