തൃശൂര്‍ അരിയങ്ങാടിയില്‍ മോഷണം; ഒരു ലക്ഷത്തി എഴുപതിനായിരത്തോളം രൂപ കവര്‍ന്നു / video
തൃശൂര്‍: തൃശൂര്‍ അരിയങ്ങാടിയില്‍ മോഷണം. അന്നംസ് പ്രിന്റിങ് ഷോപ്പിലെ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് റൂമിലെ മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തി എഴുപതിനായിരത്തോളം രൂപ കവര്‍ന്നു.
കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. സ്ഥാപന ഉടമ ശ്രീനിവാസന്‍ തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ ഓഫീസ് റൂം പകുതി താഴ്ത്തി താഴത്തെ നിലയിലെ പ്രിന്റിങ് ഷോപ്പില്‍ പോയി വന്നപ്പോഴാണ് പണം മോഷണം പോയതായി അറിഞ്ഞത്.
സിസിടിവി ക്യാമാറിലെ ദൃശ്യങ്ങളില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
Leave A Comment