മോഷണ കേസിലെ പ്രതി വധശ്രമ കേസിൽ പിടിയിൽ
മാള :മോഷണ കേസിലെ പ്രതി വധശ്രമ കേസിൽ പിടിയിൽ.വധശ്രമ കേസിൽ പ്രതിയായ എരവത്തൂർ
മേലാംതിരുത്ത് സ്വദേശി ജെറിൻ റാഫേലിനെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 12 മണിയോടെ മേലഡൂർ സ്വദേശി വെട്ടിക്കത്തറ വീട്ടിൽ ആദർശിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിലാണ് മാള സബ് ഇൻസ്പെക്ടർ വി.വി വിമലും സംഘവും അറസ്റ്റ് ചെയ്തത് . പ്രതിയും മറ്റു രണ്ടു സുഹൃത്തുക്കളും പരിക്കേറ്റയാളുടെ വീടിനു സമീപം ഇരുന്ന് മദ്യപിച്ച് ബഹളം കൂടുന്നത് ആദര്‍ശ് ചോദ്യം ചെയ്തതിനെ തുടർന്നുള്ള വഴക്കാണ് കത്തിക്കുത്തില്‍ കലാശിച്ചത്. സംഭവത്തിൽ വലതു നെഞ്ചിന് കുത്തേറ്റ ആദർശ് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി .ബഹളം കേട്ടു ചെന്ന പരിക്കേറ്റയാളുടെ അമ്മയേയും പ്രതി ആക്രമിച്ചതിനെ തുടർന്ന് മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ തേടിയിരുന്നു.
അറസ്റ്റിലായ ജെറിൻ റാഫേൽ കഴിഞ്ഞ വർഷം മാള കുഴൂരിൽ നടന്ന മോഷണ കേസിൽ മുൻപ് പിടിയിലായിട്ടുണ്ട്.കൂടാതെ എറണാകുളം ജില്ലയിലെ ചെങ്ങമനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 2019 ൽ ഒരാളെ വടിവാളുകൊണ്ട് വെട്ടി കൊലപെടുത്താൻ ശ്രമിച്ച കേസുൾപ്പെടെ മറ്റ് നിരവധി അടി പിടി കേസുകളിലും പ്രതിയാണ് ജെറിൻ .അയൽ സംസ്ഥാനത്തു നിന്ന് കഞ്ചാവ് കടത്തിയതിന് ഇയ്യാൾക്കെതിരെ എക്സൈസ് കേസും നിലവിലുണ്ട്.
മറ്റ് രണ്ടുപ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാവുമെന്നും പോലീസ് പറഞ്ഞു. അടിപിടിയിൽ പ്രതി ജെറിനും പരിക്കേറ്റിരുന്നു.പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
അന്വേഷണ സംഘത്തിൽ മാള സബ് ഇൻസ്പെക്ടർ വി.വി വിമൽ, എസ്സ് ഐ മാരായ സി. എസ്സ് സുമേഷ് , കെ .വി ചന്ദ്രശേഖരൻ , സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ മുരുകേഷ് കടവത്ത് ,സിനിയർ സി പി ഒ മാരായ ജസ്റ്റിൻ വർഗ്ഗീസ്, നവീൻകുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.

Leave A Comment