അവിഹിതം ഉണ്ടെന്ന് സംശയം; ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി
കാലടി: കാഞ്ഞൂരിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. തമിഴ്നാട് തെങ്കാശി സ്വദേശിനി രത്നവല്ലിയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് മഹേഷ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്.
ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തേതുടർന്നാണ് കൊലപാതകം. കഴിഞ്ഞ ദിവസങ്ങളിൽ ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നതായും പോലീസ് പറയുന്നു.
Leave A Comment