ക്രൈം

ഭര്‍ത്താവിനെയും അമ്മായി അമ്മയെയും കൊന്ന് കഷണങ്ങളാക്കി; യുവതി അറസ്റ്റില്‍

ഡൽഹി:കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെയും അമ്മായി അമ്മയെയും കൊലപ്പെടുത്തി, ദിവസങ്ങളോളം മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച ശേഷം യുവതി പുഴയില്‍ വലിച്ചെറിഞ്ഞതായി പൊലീസ്. ഏഴുമാസം മുന്‍പാണ് യുവതി ഇരുവരെയും കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹാവശിഷ്ടങ്ങള്‍ മേഘാലയത്തിലെ നദിയില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. 

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. 2022 സെപ്റ്റംബറില്‍ ഭാര്യയെയും അമ്മായി അമ്മയെയും കാണാനില്ലെന്ന് കാണിച്ച് യുവതി പൊലീസില്‍ പരാതി നല്‍കി. ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു ബന്ധുവും പരാതി നല്‍കിയതോടെ, യുവതിയെ പൊലീസ് ചോദ്യം ചെയ്തു. തുടര്‍ന്നാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. 

2022 ഓഗസ്റ്റ് 17ന് കാമുകന്റെയും സുഹൃത്തിന്റെയും സഹായത്തോടെ ഭര്‍ത്താവ് അമര്‍ജ്യോതി ഡേയെയും അമ്മായി അമ്മ ശങ്കരി ഡേയെയും കൊലപ്പെടുത്തിയതായി പ്രതി ബന്ദന കലിത സമ്മതിച്ചതായി മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊല നടത്തി ശേഷം ഇരകളുടെ മൃതദേഹങ്ങള്‍ ഫ്രിജില്‍ സൂക്ഷിച്ച് വീട് വിട്ടു. നാല് ദിവസത്തിന് ശേഷം തിരിച്ചെത്തിയ ബന്ദന മൃതദേഹഭാഗങ്ങള്‍ 200 കിലോ മീറ്റര്‍ മേഘാലയയിലെ ഡാവ്കി നദിയിലേക്ക് വലിച്ചെറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ബന്ദനയുടെ വീടിന്റെ ടെറസില്‍ ഫര്‍ണീച്ചറുകള്‍ കത്തിക്കുന്നത് കണ്ടിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Leave A Comment