മേത്തലയിൽ കത്തിക്കുത്ത് : രണ്ടു പേർക്ക് പരിക്ക്
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ മേത്തലയിൽ കുടുംബ വഴക്കിനെ തുടർന്ന് കത്തിക്കുത്ത്, രണ്ട് പേർക്ക് പരിക്കേറ്റു.പരസ്പരമുള്ള ആക്രമണത്തിൽ പരിക്കേറ്റ കുറുപ്പം വാലത്ത് അനൂപ് (35), കാട്ടുകണ്ടത്തിൽ സലീഷ് കുമാർ (45) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മേത്തല ശ്രീനാരായണ സമാജത്തിന് സമീപം ചൊവ്വാഴ്ച്ച രാത്രിയിലായിരുന്നു സംഭവം.
കത്തി കൊണ്ടുള്ള ആക്രമണത്തിൽ അനൂപിന് നെഞ്ചിലാണ് പരിക്കേറ്റിട്ടുള്ളത്.
സ്ക്രൂഡ്രൈവറും, ഹെൽമെറ്റും കൊണ്ടുള്ള ആക്രമണത്തിലാണ് സലീഷ് കുമാറിന് പരിക്കേറ്റത്.
കുടുംബ വഴക്കിനെ തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
Leave A Comment