ക്രൈം

തൃശൂരിലേക്ക് വന്ന എയർ ബസിൽ 10 ലക്ഷം രൂപയുടെ എംഡിഎംഎ; രണ്ട് പേർ പിടിയിൽ

പാലക്കാട്‌: വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ 130 ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ. ബം​ഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് പോയ എയർ ബസിൽ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ത്രിശൂർ ചാവക്കാട് സ്വദേശികളായ ഉമർ ഹാരിസ്, കൃഷ്ണ പ്രസാദ് എന്നിവരെയാണ് പിടികൂടിയത്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് മാർക്കറ്റിൽ 10 ലക്ഷം രൂപ വിലവരും.

Leave A Comment