ആമ്പല്ലൂരിൽ വീട്ടുപറമ്പിൽ നിന്നിരുന്ന സ്ത്രീയെ ആക്രമിച്ച് സ്വർണമാല കവർന്നു
ആമ്പല്ലൂർ: ചെങ്ങാലൂരിൽ വീട്ടുപറമ്പിൽ നിന്നിരുന്ന സ്ത്രീയുടെ സ്വർണമാല കവർന്നു. ചെങ്ങാലൂർ വെളക്കപ്പാടി പെരുമറത്ത് രാമചന്ദ്രൻ്റെ ഭാര്യ ഉമാദേവിയുടെ (56) മൂന്ന് പവൻ്റെ മാലയാണ് നഷ്ടപ്പെട്ടത്.
പിന്നിൽ നിന്ന് വന്നയാൾ കഴുത്തിൽ അമർത്തിപിടിച്ച ശേഷം മാലപൊട്ടിച്ച് സമീപത്തെ പാടത്തേക്ക് ഓടിപോകുകയായിരുന്നുവെന്ന് പറയുന്നു. ബുധനാഴ്ച രാവിലെ ഇവരുടെ ആൾതാമസമില്ലാത്ത വീട് വൃത്തിയാക്കാൻ എത്തിയപ്പോഴാണ് സംഭവം. വീടിന്റെ പിൻവശത്ത് നിൽക്കുകയായിരുന്നു ഉമാ ദേവി.
മെറൂൺ നിറത്തിലുള്ള ഷർട്ടാണ് മോഷ്ടാവ് ധരിച്ചിരുന്നതെന്ന് ഉമാദേവി പറഞ്ഞു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Leave A Comment