ക്രൈം

മാല മോഷണം നടത്തിയ യുവതി പോലീസ് പിടിയിൽ

കയ്പമംഗലം:മാല മോഷണ കേസിലെ പ്രതിയെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കൂളിമുട്ടം എമ്മാട് സ്വദേശി പുത്തൻകാട്ടിൽ ശശിലത (50) യെയാണ് കയ്പമംഗലം എസ്.എച്ച്.ഒ കെ.എസ്.സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്.  പെരിഞ്ഞനം പുന്നക്കപറമ്പിൽ സായൂജ്യനാഥൻ്റെ ഭാര്യ വാസന്തിയുടെ അഞ്ച് പവൻ്റെ മാലയാണ് കവർന്നത്. അസുഖബാധിതയായി കിടക്കുന്ന വാസന്തിയെ കാണാനെത്തിയ ശശിലത തന്ത്രപരമായി  കഴുത്തിൽ കിടന്നിരുന്ന സ്വർണമാല കവർന്നെടുക്കുകയായിരുന്നു.

 കൊടുങ്ങല്ലൂരിലുള്ള ജ്വല്ലറിയിൽ കൊണ്ടുപോയി സ്വർണാഭരണം മാറ്റി വാങ്ങുകയും ചെയ്തു. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു. എസ്.ഐ.മാരായ കൃഷ്ണ പ്രസാദ്, മുഹമ്മദ് റാഫി, സീനിയർ സി.പി.ഒ വിജയശ്രീ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave A Comment