കാർ വാടകയ്‌ക്കെടുത്ത് മറിച്ചുവിറ്റു; പൂമ്പാറ്റ സിനി വീണ്ടും അറസ്റ്റിൽ
ഒല്ലൂര്‍: കവര്‍ച്ച, തട്ടിപ്പുകേസുകളില്‍ പ്രതിയായ പൂമ്പാറ്റ സിനിയെ ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കേശവപ്പടി സ്വദേശി ജിതിന്റെ കാര്‍ വാടകയ്‌ക്കെടുത്തശേഷം വാഹനത്തിന്റെ കച്ചവടമുറപ്പിക്കുകയും പിന്നീട് പണം നല്‍കാതെ മറിച്ചുവില്‍ക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ഇവര്‍ക്കൊപ്പം ഷാജി എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒല്ലൂര്‍ സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ട സിനിയുടെ പേരില്‍ ഒല്ലൂര്‍, പുതുക്കാട്, മാള, ടൗണ്‍ ഈസ്റ്റ് സ്റ്റേഷനുകളിലായി സമാനമായ ഇരുപതില്‍പ്പരം കേസുകളുണ്ട്. പലയിടത്തും മാറിമാറി വാടകവീടെടുത്തശേഷം പരിസരവാസികളെ കബളിപ്പിച്ച് പണവും സ്വര്‍ണവും കവര്‍ച്ചചെയ്യുകയാണ് ഇവരുടെ പതിവെന്നും പോലീസ് പറഞ്ഞു. നേരത്തെ പല കേസുകളിലും പൂമ്പാറ്റ സിനി അറസ്റ്റിലായിരുന്നു.
Leave A Comment