നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
കൊടുങ്ങല്ലൂർ:നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.അഴിക്കോട് കരിച്ചിലവീട്ടിൽ സിനോജ് ആണ് പിടിയിലായത്.കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ സിനോജ് വധശ്രമം ഉൾപ്പടെ പതിനെട്ടോളം ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ്.
കൊടുങ്ങല്ലൂർ പോലീസ് സ്‌റ്റേഷൻ ഇൻസ്പെക്ടർ ഇ.ആര്‍. ബൈജുവിന്റ നേതൃത്വത്തിൽ എസ് ഐമാരായ ഹരോൾഡ് ജോർജ്, രവികുമാർ, ആന്റണി ജിംബിൾ എസ് സി പി ഓ മാരായ രാജൻ, പ്രവീൺ താമരക്കുളം, ഡേവീസ് ,സിപിഓ സുനിൽ കുമാർ എന്നിവർ ചേർന്നാണ് സിനോജിനെ അറസ്റ്റ് ചെയ്തത്.
.
Leave A Comment