ക്രൈം

ഉപഭോക്താവിനെ ആക്രമിച്ച കേസിൽ മൊബൈൽ ഫോൺ ഇ.എം.ഐ. അടവ് സ്ഥാപന ജീവനക്കാരൻ അറസ്റ്റിൽ

കൊരട്ടി: ഉപഭോക്താവിനെ ആക്രമിച്ച കേസിൽ മൊബൈൽ ഫോൺ ഇ.എം.ഐ. അടവ് സ്ഥാപന ജീവനക്കാരൻ അറസ്റ്റിൽ.  വല്ലച്ചിറ കോലഴി വീട്ടിൽ നവീൻ (29) ആണ് അറസ്റ്റിലായത്. കൊരട്ടി വഴിച്ചാൽ സ്വദേശി ബാബുവാണ് പരാതിക്കാരൻ. ബാബു ഇവരുടെ സ്ഥാപനത്തിൽ നിന്ന് ലോണിൽ ഫോൺ വാങ്ങിയിരുന്നു. എന്നാൽ ഇയാൾ അടവ് തെറ്റിച്ചിരുന്നു.

 ഫോൺ തിരിച്ച് പിടിക്കാൻ എത്തിയതായിരുന്നു നവീൻ.   തർക്കം മുഴുത്തതോടെ നവീൻ വീട്ടിൽ കയറി ബാബുവിനെ  മർദ്ദിക്കുകയായിരുന്നു.  ബാബുവിനെ ഇയാൾ  മമ്മട്ടി കൊണ്ട് അടിച്ചതായും പരാതിയുണ്ട്. കൊരട്ടി പൊലീസ് വധശ്രമത്തിന് കേസെടുത്ത് നവീനെ അറസ്റ്റ് ചെയ്തു.

Leave A Comment