ക്രൈം

വിവാഹ വാഗ്ദാനം നൽകി വീട്ടമ്മയെ പീഢിപ്പിച്ച യുവാവ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി വീട്ടമ്മയെ പീഢിപ്പിച്ച യുവാവ് അറസ്റ്റിൽ. വെമ്പല്ലൂർ   കോഴിപറമ്പിൽ സുമേഷ് (39) ആണ്  കൊടുങ്ങല്ലൂർ പോലീസ് പിടിയിൽ ആയത്.   പരിചയക്കാരിയായ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന്  വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൊടുങ്ങല്ലൂരുള്ള കെട്ടിടത്തിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ്  യുവതിയുടെ  പരാതി. 

 പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ്  പ്രതി അറസ്റ്റിലായത്.  ഇൻസ്പെക്ടർ ബൈജു ഇ.ആർ എസ്.ഐ രവികുമാർ, സി.പി.ഒ രാജൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Leave A Comment