ഭാര്യയെ കഴുത്തുഞെരിച്ചു കൊന്ന കേസ്: പ്രതി കുറ്റക്കാരൻ
ഇരിങ്ങാലക്കുട: മക്കളുടെ മുന്നിൽവച്ച് അമ്മയെ കഴുത്തുഞെരിച്ചു കൊന്ന കേസിൽ പ്രതി കുറ്റക്കാരൻ. വടക്കേക്കര വില്ലേജ് ആലംതുരുത്ത് സ്വദേശി പുതുമന ഷൈൻഷാദ് ഷൈമി (39) നെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എൻ. വിനോദ് കുമാർ കുറ്റക്കാരനെന്നു കണ്ടെത്തിയത്. 2020 സെപ്റ്റംബർ 24ന് ആണു കേസിനാസ്പദമായ സംഭവം.
ഭാര്യക്കു പരപുരുഷ ബന്ധമുണ്ടെന്നു സംശയിച്ചും മകനെതിരായ പ്രതിയുടെ അതിക്രമം പുറത്തുപറയുമെന്ന ഭീതിയിലുമാണു പ്രതി കുറ്റം ചെയ്തത്.
വാടകയ്ക്ക് താമസിച്ച പുത്തൻചിറയിലെ വീടിന്റെ ഹാളിൽവച്ചു ഭാര്യ റഹ്മത്തിനെ ഹാളിലും കിടപ്പറയിലുംവച്ചു കഴുത്തുഞെരിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. തുടർന്നു മൂക്കിൽ വിരൽവച്ചു മരണം ഉറപ്പാക്കിയെന്നുമാണു കേസ്. ശിക്ഷയെ സംബന്ധിച്ച വാദം 26നു നടക്കും. മാള പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ വി. സജിൻ ശശിയാണു കേസ് രജിസ്റ്റർ ചെയ്തു കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 28 സാക്ഷികളെ വിസ്തരിച്ചു. 72 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷാ ജോബി, മുസഫർ അഹമ്മദ് എന്നിവർ ഹാജരായി
Leave A Comment