യുവതിയെ ആക്രമിച്ച പ്രതി പിടിയിൽ
പട്ടിക്കാട്: പീച്ചി റോഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. എടപ്പലം വെളുത്തൂക്കാരൻ നിശാന്തി (30)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ചയാണു കേസിനാസ്പദമായ സംഭവം. പീച്ചി സ്വദേശിയായ യുവാവിനെ നിശാന്തിന്റെ സുഹൃത്തുക്കൾ ചേർന്ന് മർദിച്ചിരുന്നു. തുടർന്ന് ചികിത്സ തേടിയെത്തിയ യുവാവിനെ ആശുപത്രിയിൽ കയറി നിശാന്ത് ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെ യുവാവിന്റെ ഭാര്യയുടെ കഴുത്തിൽ പിടിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു.
സംഭവശേഷം ഒളിവിലായ പ്രതിയെ തൃശൂരിൽവച്ചാണ് അറസ്റ്റ് ചെയ്തത്. പോലീസിനെ ആക്രമിച്ച കേസിലും വധശ്രമ കേസിലും അടിപിടിക്കേസിലുമടക്കം മണ്ണുത്തി, പീച്ചി, ഒല്ലൂർ സ്റ്റേഷനുകളിലായി ഒന്പതു കേസുകളിൽ നിശാന്ത് പ്രതിയാണ്. സ്റ്റേഷൻ റൗഡി പട്ടികയിലുമുണ്ട്.
Leave A Comment