മയക്കുമരുന്നുമായി സ്കൂള്‍ സെക്യൂരിറ്റി പിടിയില്‍
കൊച്ചി: കളമശേരിയിലെ സ്കൂളില്‍ സെക്യൂരിറ്റിയായി ജോലി നോക്കുന്ന ഇതരസംസ്ഥാനക്കാരനെ മയക്കുമരുന്നുമായി പോലീസ് പിടികൂടി. പശ്ചിമബംഗാള്‍ സ്വദേശി പരിമള്‍ സിന്‍ഹയെ (24) ആണ് കളമശേരി പോലീസ് അറസ്റ്റു ചെയ്തത്.
ഇയാളുടെ പക്കല്‍ നിന്ന് ഒരു കിലോയിലധികം കഞ്ചാവും നാല് ഗ്രാം ഹെറോയിനും കണ്ടെത്തി. കളമശേരി ഇന്‍സ്പെക്ടര്‍ വിപിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Leave A Comment