അങ്കമാലിയിലെ ഗുണ്ടാ ആക്രമണം: മൂന്നുപേർ കൂടി പിടിയിൽ
അങ്കമാലി: അങ്കമാലിയില്‍ ഗുണ്ടകൾ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നുപേർ കൂടി പിടിയിൽ. മൂക്കന്നൂര്‍ തെക്കേക്കര മജു(38), താബോര്‍ മാടശേരി സെബി വര്‍ഗീസ്(32), കോക്കുന്ന് പാറയില്‍ അനില്‍ പപ്പന്(33) എന്നിവരെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിലെ പ്രതിയായ തെറ്റയില്‍ വീട്ടില്‍ ജോസഫി(പോപ്പി)യെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അങ്കമാലിയിൽ സ്വകാര്യ ആശുപത്രിക്കു സമീപം തട്ടുകട നടത്തുന്ന റെജി ജോർജിനെ പുലര്‍ച്ചെ ഒന്നരയോടെ കച്ചവടം കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോകുന്ന വഴി സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. മുന്‍വൈരാഗ്യമാണ് സംഭവത്തിനു പിന്നില്‍. ഇന്‍സ്പെക്ടര്‍ പി.എം. ബൈജുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Leave A Comment