പന്ത്രണ്ടു വയസ്സുകാരനെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
നിലമ്പൂർ :പന്ത്രണ്ടു വയസ്സുകാരനായ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകൻ അറസ്റ്റിൽ. ചുങ്കത്തറ മാമ്പൊയിൽ സ്വദേശി പൊട്ടെങ്ങൽ വീട്ടിൽ അസൈനാർ (42) നെയാണ് നിലമ്പൂർ പൊലീസ് പിടികൂടിയത്. നിലമ്പൂരിലെ ഒരു ഗവ. സ്‌കൂളിലെ അധ്യാപകൻ ആണ് അറസ്റ്റിലായ അസൈനാർ. പ്രായപൂർത്തിയാകാത്ത കുട്ടിയെ വശീകരിച്ചും ഭയപ്പെടുത്തിയും പല പ്രാവശ്യം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തി എന്ന കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് നടപടി
Leave A Comment