ക്രൈം

തൊഴുതു വണങ്ങിയ ശേഷം ക്ഷേത്രത്തില്‍ മോഷണം നടത്തിയ കള്ളൻ പിടിയില്‍

കൊച്ചി : ക്ഷേത്രത്തില്‍ തൊഴുതു പ്രാര്‍ത്ഥിച്ച ശേഷം മോഷണം നടത്തിയ സംഭവത്തില്‍ കള്ളൻ പിടിയിലായി. അമ്പലപ്പുഴ സ്വദേശി രാജേഷ് ആണ് പിടിയിലായത്.അരൂര്‍ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തിലാണ് കഴിഞ്ഞദിവസം കവര്‍ച്ച നടന്നത്. 

തിരുവാഭരണം, സ്വര്‍ണക്കൂട് തുടങ്ങിയവ മോഷണം പോയിരുന്നു. മോഷ്ടിച്ച വസ്തുക്കള്‍ മുല്ലക്കലെ ജ്വല്ലറിയില്‍ നിന്നും കണ്ടെടുത്തു. ഇയാള്‍ നിരവധി മോഷണക്കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 

ഇതാദ്യമായാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്. മുഖംമൂടി ധരിച്ച്‌ ക്ഷേത്രത്തിലെത്തുകയും, തൊഴുതു പ്രാര്‍ത്ഥിച്ച ശേഷം കവര്‍ച്ച നടത്തുകയുമായിരുന്നു. ഇയാള്‍ ക്ഷേത്രത്തില്‍ തൊഴുതു പ്രാര്‍ത്ഥിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

Leave A Comment