ക്രൈം

സ്ക്രാപ്പ് കടയിൽ നിന്നും മോഷണം നടത്തിയ അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

മാള :വടമയിലെ  സ്ക്രാപ്പ് കടയിൽ നിന്നും മോഷണം നടത്തിയ അന്യ സംസ്ഥാന തൊഴിലാളിയെ   അറസ്റ്റ് ചെയ്തു. ആസ്സാം സ്വദേശി യേഹിയ ഹുസൈൻ ആണ് മാള പോലീസിന്‍റെ പിടിയിലായത്.വടമയിൽ സ്ക്രാപ്പ് കട നടത്തുന്ന   പട്ടാമ്പി സ്വദേശി മുഹമ്മദ് സാലിഹിന്റെ കടയിൽ നിന്നും  ചെമ്പുകമ്പികളും മോട്ടോർ കോയിലുകളും അടക്കം 30000 രൂപയോളം വരുന്ന സാധനങ്ങളാണ്   മോഷ്ടിച്ചത്.  

ഒരു മാസമായി കടയിൽ ജോലി ചെയ്തു വരികയായിരുന്ന ആസ്സാം സ്വദേശിയായ  യേഹിയ ഹുസൈനെയാണ് മാള പോലീസ്   അറസ്റ്റ് ചെയ്തത് .  ബുധനാഴ്ച രാത്രിയാണ് സാധനങ്ങൾ മോഷണം പോയത്. മോഷണത്തിന് ശേഷം ഇയാൾ പെരുമ്പാവൂരിൽ എത്തി സാധനങ്ങൾ വിൽക്കുകയായിരുന്നു.  തുടർന്ന് ആസാമിലേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ മാള എസ്‌എച്‌ഒ വി സജിൻ ശശിയുടെ നേതൃത്വത്തിൽ പിടി കൂടുകയായിരുന്നു. എഎസ്‌ഐ സുമേഷ് സിഎസ്‌, സീനിയർ സിപിഒ മാരായ  എം ആർ രാഗിൻ,  കെ.കെ ജയചന്ദ്രൻ എന്നിവർ ഉള്‍പ്പെട്ട സംഘം  ഇന്നലെ രാത്രി പെരുമ്പാവൂരിൽ എത്തിയാണ്  അറസ്റ്റ് ചെയ്തത്

Leave A Comment