ക്രൈം

യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

മാള:കുപ്രസിദ്ധ റൗഡിയെ മാള പോലീസ് കാപ്പ ചുമത്തി ജയിലിൽ അടച്ചു.വലിയപറമ്പ് സ്വദേശി വടാശ്ശേരി പ്രമോദ് (29)  നെയാണ് വിയ്യൂർ ജയിലിൽ അടച്ചത്.വധശ്രമം , പിടിച്ചുപറി , കവർച്ച, മോഷണം , പോക്സോ,വനം കൊള്ള  തുടങ്ങി 30 ഓളം  ക്രിമിനൽ കേസുകളിൽ പ്രതിയാണ് പ്രമോദ്.

ഒരു വർഷം മുമ്പ് കാപ്പ പ്രകാരം  നാടുകടത്തിയ പ്രതി കാലാവധി കഴിഞ്ഞ ശേഷം വലിയപറമ്പ് കള്ള് ഷാപ്പിനു മുന്നിൽ വച്ച് വഴിയാത്രക്കാരനായ മധ്യവയസ്കനെ കൂട്ടാളികളുമൊത്ത് ആക്രമിച്ച്  കൊല്ലാൻ ശ്രമിച്ച കേസിലാണ് ഇയാൾ  അവസാനമായി പിടിയിലായത്.
   
മാള ഇൻസ്പെക്ടർ  സജിൻ ശശി, എസ് ഐ മാരായ വി. വി. വിമൽ,
കെ വി ചന്ദ്രശേഖരൻ ,സ്‌പെഷൻ ബ്രാഞ്ച്  ഓഫീസർ മുരുകേഷ് കടവത്ത്,  സ്റ്റേഷൻ റൈറ്റർ എം ആർ രഞ്ജിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് കാപ്പ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.

Leave A Comment