ക്രൈം

രാഹുലിനെതിരായ കേസ്: യുവതിയുടെ ചിത്രമടക്കം പങ്കുവച്ച വെള്ളാങ്ങല്ലൂർ സ്വദേശി അറസ്റ്റിൽ

വെള്ളാങ്ങല്ലൂർ: രാഹുൽ‌ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക അതിക്രമ കേസിലെ യുവതിയുടെ ചിത്രവും മറ്റു വിവരങ്ങളും ഫെയ്സ്ബുക്കിൽ പങ്കുവച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. വെള്ളാങ്ങല്ലൂർ കുന്നത്തൂർ സ്വദേശിയായ മേക്കാംത്തുരുത്തി വീട്ടിൽ സിജോ ജോസ് (45) ആണ് അറസ്റ്റിലായത്.

യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന തരത്തിൽ ചിത്രവും മറ്റു വിവരങ്ങളും ഇവരുടെ അറിവും സമ്മതവും ഇല്ലാതെ സിജോ ജോസ് സമൂഹമാധ്യമങ്ങളിൽ‌ പങ്കുവച്ചതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. ഇതിനായി പ്രതി ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു.

Leave A Comment