ജില്ലാ വാർത്ത

പരാതി പിൻവലിക്കാൻ പണം വാ​ഗ്ദാനം, എൻ.വി.വൈശാഖനെതിരെ ആരോപണം

തൃശ്ശൂര്‍: ഡിവൈഎഫ്ഐ നേതാവ് എൻ വി വൈശാഖനെതിരെ പുതിയ  ആരോപണം.പരാതി പിൻവലിക്കാൻ വൈശാഖന്‍ പണം വാ​ഗ്ധാനം ചെയ്യുന്ന വീഡിയോ പുറത്ത്. തൃശ്ശൂർ വെള്ളിക്കുളങ്ങരയിൽ ക്വാറിക്കെതിരെ പരാതി നൽകിയ ആൾക്ക് പണം വാ​ഗ്ധാനം ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്.പരാതിക്കാരൻ അജിത്ത് കൊടകരക്കാണ് പണം വാ​ഗ്ധാനം ചെയ്തത്. അഭിഭാഷകൻ എന്ന നിലയിലാണ് ഇടപെട്ടതെന്ന് വൈശാഖൻ വിശദീകരിച്ചു. സംഭവത്തിൽ മധ്യസ്ഥത വഹിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു

 

Leave A Comment