പേപ്പറുകൾ കൊണ്ടൊരു നെഹ്രു ചിത്രം; അഷ്ടമിച്ചിറ ഗാന്ധി സ്മാരക എല്‍ പി സ്കൂളിന്റെ സൃഷ്ടി ലോകനെറുകയില്‍
മാള: നോട്ട്ബുക്ക് പേപ്പറുകൾ (ഗ്രൂപ്പ്) ഉപയോഗിച്ച് നിർമ്മിച്ച ജവഹർലാൽ നെഹ്രുവിന്റെ ഏറ്റവും വലിയ ചുവർചിത്രം" എന്ന ലോക റെക്കോർഡ് അഷ്ടമിച്ചിറ ഗാന്ധി സ്മാരക എല്‍ പി സ്കൂളിന്. 2023 നവംബർ 10-ന് ഗാന്ധി സ്മാരക ലോവർ പ്രൈമറി സ്‌കൂളിലെ 71 വിദ്യാർത്ഥികളും 5 അധ്യാപകരും ചേർന്ന് ഉപയോഗിച്ച നോട്ട്ബുക്ക് പേപ്പറുകൾ കൊണ്ട് ജവഹർലാൽ നെഹ്‌റുവിന്റെ ഏറ്റവും വലിയ ചുവർചിത്രം 8 x 6 അടി വലിപ്പത്തിൽ നിർമ്മിക്കുകയായിരുന്നു. ഈ സൃഷ്ടിയാണ് ഇപ്പോള്‍ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിരിക്കുന്നത്.

ഇതിനു മുന്‍പും രണ്ടുവട്ടം അഷ്ടമിച്ചിറ ഗാന്ധി സ്മാരക എല്‍ പി സ്കൂളിന് ശ്രദ്ധേയമായ രണ്ടു നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നു. പെന്‍സില്‍ കൊണ്ട് ഗാന്ധിജിയുടെ ചിത്രവും റബ്ബര്‍ കൊണ്ട് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖവും സൃഷ്ടിച്ചുകൊണ്ട് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലായിരുന്നു ഈ വിദ്യാലയം ഇടം പിടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലാണ് ഇവിടുത്തെ കുട്ടികളും അധ്യാപകരും ചേര്‍ന്നൊരുക്കിയ ചിത്രം അഭിമാനത്തോടെ എഴുതിച്ചേര്‍ക്കപ്പെടുന്നത്.
Leave A Comment