കൈക്കൂലി 500 പോര...കൂടുതൽ വേണം; കുടുങ്ങി എസ്ഐ
കൊച്ചി: എറണാകുളത്ത് ഗ്രേഡ് എസ്ഐ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അയ്യമ്പുഴയിലെ ഗ്രേഡ് എസ്ഐ ബിജു കുട്ടനാണ് മണ്ണ് കൊണ്ടുപോകുന്ന ലോറിക്കാരിൽ നിന്നും കൈക്കൂലി കണക്കുപറഞ്ഞ് വാങ്ങിയത്.
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് സംഭവം നടന്നതെന്നാണ് സൂചന. അയ്യമ്പുഴയിലെ കൺട്രോൾ റൂം വാഹനത്തിൽ രാത്രികാല പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്.
കൈക്കൂലിയായി 500 രൂപ നൽകിയപ്പോൾ ഈ പണം മതിയാകില്ലെന്നും സഹപ്രവർത്തകർക്കും വീതിച്ചു നൽകണമെന്നും പറഞ്ഞ് ബിജു കുട്ടൻ തർക്കിച്ചു. തുടർന്ന് ലോറിക്കാരിൽ നിന്നും കൂടുതൽ പണം വാങ്ങുകയും ചെയ്തു.
സംഭവത്തിൽ ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു. ആരിൽ നിന്നാണ് പണം വാങ്ങിയതെന്നും എപ്പോഴാണ് സംഭവം നടന്നതെന്നും ഉൾപ്പടെയാണ് അന്വേഷിക്കുന്നത്.
Leave A Comment