ജില്ലാ വാർത്ത

മുഖ്യൻ വരുന്നു!, പാലക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട് എത്താനിരിക്കെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ. ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് പാലക്കാട് സൗത്ത് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

ജില്ലയിൽ മുഖ്യമന്ത്രി ഇന്ന് മൂന്ന് പരിപാടികളിലാണ് പങ്കെടുക്കുക. ബജറ്റ് നികുതി വർധനയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധമുണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പോലീസിന്‍റെ കരുതൽ തടങ്കൽ.

Leave A Comment