കോട്ടയം മെഡിക്കല്‍ കോളജില്‍ വന്‍ തീപിടിത്തം
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വന്‍ തീപിടിത്തം. പുതുതായി നിര്‍മിക്കുന്ന എട്ട് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഏറ്റുമാനൂര്‍, കോട്ടയം ഫയര്‍ ഫോഴ്സ് യൂണിറ്റുകളെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
തീ ഉയര്‍ന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ പുറത്തേയ്ക്കിറങ്ങിയോടി. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന കാര്യം വ്യക്തമല്ല.
ഇതേതുടര്‍ന്നുണ്ടായ കറുത്ത പുക ആശുപത്രിയുടെ പരിസരത്ത് വ്യാപിച്ചിട്ടുണ്ട്.
Leave A Comment