ജില്ലാ വാർത്ത

വിശ്വനാഥൻ്റെ മരണം, സമഗ്രമായ അന്വേഷണം വേണം - കെ പി എം എസ്

തൃശ്ശൂർ : എട്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന കുഞ്ഞിനെ കാണാൻ കാത്തിരുന്ന വിശ്വനാഥൻ എന്ന ആദിവാസി യുവാവ് മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കെ പി എം എസ്.

മോഷണകുറ്റം ആരോപിച്ച് ക്രൂരമായി മർദ്ദിച്ചിരിക്കുന്നതായി ബന്ധുക്കൾ ആരോപിക്കുമ്പോൾ, മറ്റൊരു മധു കേരളത്തിൽ ആവർത്തിക്കുന്നു. ഒരിക്കലും വിശ്വനാഥൻ ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരനും ഭാര്യയും ഉറപ്പു പറയുന്ന സാഹചര്യത്തിൽ, കൊലപാതകത്തിന് സാധ്യത തള്ളിക്കളയുവാൻ കഴിയില്ല.

ആദിവാസി വിഭാഗങ്ങളോട് മനുഷ്യത്വരഹിതമായ പ്രവർത്തികൾ നിരന്തരം തുടരുന്ന സാഹചര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തുവാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്ന് കെ പി എം എസ് സംസ്ഥാന അസി.സെക്രട്ടറി ലോചനൻ അമ്പാട്ട് പത്രപ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

യഥാർത്ഥ പ്രതികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കുടുംബത്തിന് നീതി ലഭ്യമാകാത്ത സാഹചര്യമുണ്ടായാൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് കെ പി എം എസ് നേതൃത്വം നൽകും. ലോചനൻ അമ്പാട്ട് പറഞ്ഞു.

Leave A Comment