ജില്ലാ വാർത്ത

'വിശുദ്ധവാര തിരുക്കർമങ്ങൾ സഭ നിഷ്‌കർഷിക്കുന്ന രീതിയിൽ നടത്തണം’, വിശ്വാസി കൂട്ടായ്മ

കൊച്ചി : എറണാകുളം-അങ്കമാലി അതിരൂപതയിൽ എകീകൃത കുർബാനയുമായി ബന്ധപ്പെട്ട് വൈദികർ നടത്തുന്ന നീക്കങ്ങളിൽ വിശ്വാസികളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിശ്വാസി കൂട്ടായ്മ വെള്ളിയാഴ്ച തൃശ്ശൂർ അതിരൂപതാ കാര്യാലയത്തിൽ മാർ ആൻഡ്രൂസ് താഴത്തിനെ കാണും.

തൃശ്ശൂർ ബിഷപ്പ് ഹൗസിൽ വെള്ളിയാഴ്ച രാവിലെ 10.30-നാണ് കൂടിക്കാഴ്ച. യോഗത്തിൽ ബേബി ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. പോൾ ചെതലൻ, ജോസി ജെയിംസ്, ജോസഫ് എബ്രഹാം, ബിജു ആന്റണി, സിബി സെബാസ്റ്റ്യൻ, രമി പൗലോസ്, ബിജു നെറ്റിക്കാടൻ, ഷൈബി പാപ്പച്ചൻ, ബിനു തോമസ്, മഹേഷ് മാത്യു, ജോജു തോമസ്, എം.എ. ജോർജ് എന്നിവർ പ്രസംഗിച്ചു.

Leave A Comment