ജില്ലാ വാർത്ത

എ.എം.ആരിഫ് എംപി ഓടിച്ച കാർ അപകടത്തിൽ പെട്ടു, പരിക്ക്

ചേർത്തല: കാറപകടത്തിൽ എ എം ആരിഫ് എംപിക്ക് പരിക്ക്. വ്യാഴാഴ്‌ച രാവിലെ ചേർത്തല കെ വി എം ആശുപത്രിക്കു മുന്നിലായിരുന്നു അപകടം. എംപിയുടെ കാർ ചരക്കു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. എംപി തന്നെയാണ് കാർ ഓടിച്ചിരുന്നത്. കാർ വെട്ടിപ്പൊളിച്ചാണ് ആരിഫിനെ പുറത്തെടുത്തത്. പരിക്ക് സാരമുള്ളതല്ല. ആരിഫ് മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ. എംപിയെ കെവി എം ആശുപത്രിയിലേക്കു മാറ്റി.

Leave A Comment