ആശ്വാസം; കാണാതായ എട്ടു വയസുകാരനെ കണ്ടെത്തി, തിരച്ചിൽ അവസാനിപ്പിച്ചു
മലപ്പുറം: താനൂർ ബോട്ടപകടത്തിൽ കാണാതായ എട്ടു വയസുകാരനെ കണ്ടെത്തി. അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി.
അപകടത്തിന് പിന്നാലെ കുട്ടിയെ കുറിച്ചുള്ള വിവരമൊന്നും ലഭിച്ചിരുന്നില്ല. കുട്ടി വെള്ളത്തിൽ തന്നെയാണെന്നായിരുന്നു കരുതിയിരുന്നത്.
ഇതേതുടർന്ന് കുട്ടിയെ കണ്ടെത്താൻ അപകടസ്ഥലത്ത് തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് കുട്ടി ആശുപത്രിയിലുണ്ടെന്ന ആശ്വാസ വാർത്ത ലഭിച്ചിരിക്കുന്നത്.
അപകടത്തിൽപ്പെട്ട എല്ലാവരെയും കണ്ടെത്തിയതായാണ് സൂചന. ആരും പരാതിയുമായി സമീപിക്കാത്ത സാഹചര്യത്തിൽ തിരച്ചിൽ അവസാനിപ്പിച്ചു.
Leave A Comment